Thursday, October 24, 2013

Idukki Gold - Manikachirakulla - Lyrics


മാണിക്ക ചിറകുള്ള മാറത്തു കുറിയുള്ള
വായാടി പക്ഷികൂടം വന്നു പോയ്
കാടൊന്നു കാണാനായ്  കൂടൊന്നു കൂട്ടാനായ്
ആകാശ പുഴ നീന്തി  കുതിച്ചു പോയ്

എഹേയ്  കണ്ടു മലനിര
ഒഹോയ്  കണ്ടു താഴ്വര
മാമരം കണ്ടേ ചോല കണ്ടേ
ഇലകൾ കണ്ടേ കായ്കളും


ഓയ്  തന്തിന താനേ താനാനേ
തന്തിന താനിന്നാനി നാനാനേ


ഡാ രവിയെ... കഴിഞെടാ

കണ്ടു വാക പൂവിൻ കുടം
കണ്ടു മണിയിലഞ്ഞി തറകളും
മാനോടുന്നുണ്ടേ തേൻ കൂടുമുണ്ടേ
കിളികൾ പലതുണ്ടേ

കാടേറാൻ വാ
കൂടേറാൻ വാ
കണ്ടതുമല്ല കേട്ടതല്ല
കാണാ കാനന കാഴ്ചകൾ

ഓയ്  തന്തിന താനേ താനാനേ
തന്തിന താനിന്നാന താനാനേ

കണ്ടു വീശും കാറ്റിൻ വീറും
കണ്ടേ ഇരുളുലാത്തും വഴികളും

കോടമഞ്ഞുണ്ടേ
കൂമനുമുണ്ടേ
തുടലി മുള്ളുണ്ടേ

കാടേറാൻ വാ
കൂടേറാൻ വാ
കണ്ടതുമല്ല കേട്ടതല്ല
കാണാ കാനന ഭംഗികൾ


ഓയ്  തന്തിന താനേ താനാനേ
തന്തിന താനിന്നാനി നാനാനേ


മാണിക്ക ചിറകുള്ള മാറത്തു കുറിയുള്ള
വായാടി പക്ഷികൂടം വന്നു പോയ്
കാടൊന്നു കാണാനായ്  കൂടൊന്നു കൂട്ടാനായ്
ആകാശ പുഴ നീന്തി  കുതിച്ചു പോയ്

എഹേയ്  കണ്ടു മലനിര
ഒഹോയ്  കണ്ടു താഴ്വര
മാമരം കണ്ടേ ചോല കണ്ടേ
ഇലകൾ കണ്ടേ കായ്കളും


ഓയ്  തന്തിന താനേ താനാനേ
തന്തിന താനിന്നാനി നാനാനേ

ഓയ്  തന്തിന താനേ താനാനേ
തന്തിന താനിന്നാനി നാനാനേ